കുറവിലങ്ങാട്: ഗ്രാമപഞ്ചായത്തിന്റെയും മോനിപ്പിള്ളി എംയുഎം ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഞായർ രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ രോഗപരിശോധന ക്യാമ്പ് നടത്തും. ശ്വാസകോശസംബന്ധമായതും പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ സംബന്ധിച്ചുമുള്ള പരിശോധനകളും ബോധവത്കരണ ക്ലാസ്സും നടക്കും. ഡോ.ഇബ്രാഹിം അലി സലിം, ഡോ. സി ദീപ്തി എസ് ജെ സി എന്നിവർ പരിശോധന ക്യാമ്പിന് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് മിനി മത്തായി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സി പ്രിൻസി എന്നിവർ അറിയിച്ചു.
‘ആത്മതാളം’ സെമിനാർ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു
കൊച്ചി മരണാനന്തരം ശരീര അവയവങ്ങൾ ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കൊച്ചിയിൽ നടത്തിയ സെമിനാർ 'ആത്മതാളം' ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. എസ് ഒ...


















































































