
കാര്യാനെ ഓർമ്മയില്ലേ. കാൻസർ ബാധിതനായി കിടക്കുമ്പോൾ വയനാട്ടിലെ പുനരധിവാസ പദ്ധതിയിലേക്ക് പണവും ഒരു കുടുംബത്തിലേക്ക് ഫാനും എത്തിച്ചുകൊടുത്ത കാര്യാൻ പെരുമ്പളത്തെ ആരും മറക്കാനിടയില്ല. കൊച്ചി എരൂരിൽ ഭാര്യക്കും മക്കളോടുമൊപ്പം വാടകവീട്ടിലാണ് കാര്യാൻ താമസിക്കുന്നത്. ഇപ്പോൾ ഭാര്യ ജിജിയും രോഗബാധിതയായി. ജിജി തൃശൂർ അമല ഹോസ്പിറ്റലിൽ ചികിത്സയിലാണ്. അധികം പണം കയ്യിലുണ്ടായിട്ടല്ല അന്നത് ചെയ്തത്. തന്നെക്കാൾ അത്യാവശ്യം അവർക്കുണ്ടെന്നു തോന്നി. അടുത്ത മാസത്തേക്ക് മരുന്ന് വാങ്ങാൻ കരുതിവച്ചിരുന്ന തുകയാണ് അയച്ചുകൊടുത്തത്. അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെങ്ങനെ മനുഷ്യനാകും എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
എഴുത്തുകാരനായ കാര്യാൻ സ്വന്തം കവിതകൾ വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് ചികിത്സ പോലും നടത്തിയിരുന്നത്. സുഹൃത്തുക്കളുടെയും പരിചിതരുടെയും സഹായം കൊണ്ടാണ് ഇതുവരെ മുന്നോട്ടു പോയത്. ഇപ്പോൾ ചികിത്സ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മരുന്നിനുതന്നെ നല്ല തുക ആവശ്യമുണ്ട്.
കാര്യാൻ്റെ അക്കൗണ്ട് നമ്പർ : 20040100065665 ബാങ്ക് : ഫെഡറൽ ബാങ്ക്, ബ്രാഞ്ച്: ഏരൂർ, പേര്: രാജു കാര്യാൻ IFSC : FDRL 0002004 ഗൂഗിൾ പേ : 6282834751 മൊബൈൽ : 6282834751















































































