പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ.വി. അനൂപിന്റെ സ്മരണാർത്ഥം പട്ടാമ്പിയിലെ കെ.വി.അനൂപ് സൗഹൃദവേദിയും പട്ടാമ്പി കോളേജ് മലയാള വിഭാഗവും ചേർന്ന് സംഘടിപ്പിക്കുന്ന ചെറുകഥാപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ആദ്യ ചെറുകഥാസമാഹാരമാണ് മത്സരത്തിന് പരിഗണിക്കുക. പതിനായിരം രൂപയും പ്രശംസാപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. പുസ്തകത്തിന്റെ മൂന്നു കോപ്പികൾ നവംബർ 20 -നകം ലഭിക്കേണ്ടതാണ്. മേൽവിലാസം: ഷാജി കെ.സി, ഹരിതം, കൈരളി സ്ട്രീറ്റ്, പട്ടാമ്പി. പിൻ – 679 303, ഫോൺ നമ്പർ 9447880725















































































