- This event has passed.
ഓൺലൈൻ മീഡിയ പ്രെസ്സ് ക്ലബ്ബ് നേതൃത്വ സംഗമം ജൂൺ 24 ന് കൊച്ചിയിൽ
June 24, 2023 @ 10:30 am - 3:00 pm
Free

ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വ സംഗമം ജൂൺ 24 ശനിയാഴ്ച്ച എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ഓൺലൈൻ മീഡിയ പ്രെസ്സ് ക്ലബ്ബ് ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ഈ ലീഡേഴ്സ് മീറ്റിന്റെ ഉദ്ഘാടനം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നിർവഹിക്കും. പരിപാടിയിൽ മുഖ്യ അതിഥിയായി എത്തുന്നത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് OMPC യുടെ ലോഗോ പ്രകാശനം നിർവ്വഹിക്കും. തുടർന്ന് ഓ എം പി സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ സത്യപ്രതിജ്ഞ ചടങ്ങുകളും ഐഡന്റിറ്റി കാർഡ് വിതരണവും നടക്കും










































































