
വേണു വി ദേശത്തിന്റെ രണ്ടു നോവലൈറ്റുകളുടെ സമാഹാരം ‘ചൂതാട്ടക്കാരൻ്റെ ഭാര്യ’ പ്രകാശനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ഡോ. ദേശമംഗലം രാമകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. ശാലിനി ദേവൻ പുസ്തകം ഏറ്റുവാങ്ങി.
ഗ്രന്ഥശാല പ്രസിഡന്റ് ഡോ എസ് ഹരികുമാർ അധ്യക്ഷനായി. ഷാജി ജോർജ് പ്രണത, എ ശ്യാം, എ പി അനിൽകുമാർ, വേണു വി ദേശം എന്നിവർ സംസാരിച്ചു.
ടോൾസ്റ്റോയിയുടെയും ദസ്തെയ്വ്സ്കിയുടെയും ജീവിത പങ്കാളികളുടെ യഥാർത്ഥ ജീവിതമാണ് നോവലൈറ്റുകളുടെ പ്രമേയം. പ്രസാധനം പ്രണത ബുക്സ്.
ബുക്കർമാൻ ന്യൂസ് കൊച്ചി























































































