
കൊച്ചി മരണാനന്തരം ശരീര അവയവങ്ങൾ ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കൊച്ചിയിൽ നടത്തിയ സെമിനാർ ‘ആത്മതാളം’ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
എസ് ഒ എസ് പ്രസിഡൻറ് പി എ യൂസഫ് അധ്യക്ഷനായിരുന്നു. ഡോ. ജോ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വിനു വി നായർ (സംസ്ഥാന ജന. സെക്രട്ടറി LIFOK) പദ്ധതി വിശദീകരണം നടത്തി. കരൾമാറ്റ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ദിനേശ് ബാലകൃഷ്ണൻ, ഡോ. ബേസിൽ ( ജോ.ഡയറക്ടർ, കെ-സോട്ടോ) എന്നിവർ ക്ലാസുകൾ നയിച്ചു. മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ബാബു കുരുവിള (ചെയർമാൻ LIFOK) വിശദീകരിച്ചു.
കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ ), ലിവർ ഫൗണ്ടേഷൻ ഓഫ് കേരള, പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ, നോൺ ജേണലിസ്റ്റ് പെൻഷനേഴ്സ് യൂണിയൻ, സേവ് ഔവർ സോൾ എന്നിവരുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
കെ ജെ ആൽഫ്രഡ് ( PFPA ജില്ലാ സെക്രട്ടറി) സി യു മോഹനൻ (ജില്ലാ പ്രസിഡണ്ട് NJPU) മുഹമ്മദ് ബഷീർ (സ്റ്റേറ്റ് ജോ. സെക്രട്ടറി LIFOK), ജോസി എം ജി (ജില്ലാ സെക്രട്ടറി LIFOK), മുരളീധരൻ നായർ (ജില്ലാ ട്രഷറർ LIFOK) എന്നിവർ സംസാരിച്ചു.

















































































