
ഇന്റീരിയർ ഡിസൈനിങ് രംഗത്തെ പ്രമുഖരായ കോൺകോർഡ് ഇന്റീരിയർസ് കോട്ടയത്ത് ഷോറൂം ആരംഭിച്ചു. കോൺകോർഡിന്റെ നാലാമത്തെ ബ്രാഞ്ചാണിത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മറ്റു ഷോറൂമുകൾ. വിവിധ റേഞ്ചിലുള്ള ഡിസൈനുകളുടെ ലൈവ് ഡിസ്‌പ്ലേയാണ് ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. പുതുതായി നിർമ്മിക്കുന്ന ഓരോ വീടിനും സ്ഥാപനങ്ങൾക്കും അവരുടെ മുറികളിലെന്നപോലെ ചുറ്റിനടന്നു കാണാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മാറ്റങ്ങൾ ആവശ്യപ്പെടുന്നില്ലെങ്കിൽ ഇതേ കാഴ്ചയാകും കസ്റ്റമർക്കു സ്വന്തം മുറിയിലും കാണാൻ കഴിയുകയെന്നു മാനേജിങ് ഡയറക്ടർ പ്രേം കിഷൻ പറഞ്ഞു.

ഡിസൈനിങ് ഡിസ്കഷൻ മുതൽ നിർമ്മാണ പൂർത്തീകരണം വരെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി സമയനിഷ്ഠയോടെയായിരിക്കും ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്ത്ലാ കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്താണ് പുതിയ ഷോറൂം പ്രവർത്തിക്കുന്നത്.

















































































