
ജനാധിപത്യ പ്രവർത്തകയും വെനിസ്വലയിലെ പ്രതിപക്ഷ നേതാവുമായ മരിയ കൊറീന മച്ചാഡോക്കാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ. ‘വളരുന്ന ഇരുട്ടിനിടയിലും ജനാധിപത്യത്തിന്റെ ജ്വാല ജ്വലിപ്പിച്ചു നിർത്തുന്ന ഒരു സ്ത്രീ’ എന്നാണ് അവാർഡ് പ്രഖ്യാപനത്തിൽ കമ്മിറ്റി മച്ചാഡോയെ വിശേഷിപ്പിച്ചത്.
സമാധാനപരമായ ചെറുത്തുനിൽപാണ് ജനങ്ങളിലേക്ക് അവരെ കൂടുതൽ ചേർത്തുനിർത്തുന്നത്. അടിച്ചമർത്തപ്പെടുമ്പോഴും ചെറുത്തുനിൽപ്പിന്റെ ശക്തിയും പ്രതീക്ഷയും ജനങ്ങളിലെത്തിക്കുവാൻ അവർക്കു കഴിയുന്നുണ്ട്. “സന്തോഷകരമായ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ്’ എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം.
ട്രമ്പിന്റെ തുടർച്ചയായ സമ്മർദ്ദത്തെ മറികടന്നായിരുന്നു നോർവീജിയൻ കമ്മിറ്റിയുടെ തീരുമാനം. ഒരു പക്ഷെ ലോകമാകെ സന്തോഷിക്കുന്നത് ട്രംപിന് കിട്ടിയില്ല എന്നതിലായിരിക്കാം.
















































































