
വെളിയങ്കോട്: എം ടി എം കോളേജ് ലൈബ്രറി & റീഡേഴ്സ് ക്ലബ്ബ് നടത്തിവരുന്ന പ്രതിമാസ ബുക്ക് റിവ്യൂ മത്സരത്തിൽ ഗെയ്‌സ.എ.എൻ (BA English 3rd year) ഡിസംബർ മാസത്തെ വിജയിയായി. തെരെഞ്ഞെടുത്തു. കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവലിനെ ആസ്പദമാക്കി ഇംഗ്ളീഷിൽ എഴുതിയ ആസ്വാദനത്തിനാണ് സമ്മാനം ലഭിച്ചത്, ബി എ ലിറ്ററേച്ചർ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. വിജയിക്കുള്ള സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ ജോൺ ജോസഫ് സമ്മാനിച്ചു..
“വായനയുടെ പുതുലോകം തുറക്കാനും പുതിയ തലമുറയെ വായനയോട് അടുപ്പിക്കാനും ലൈബ്രറിയും റീഡേഴ്സ് ക്ലബ്ബും നടത്തിവരുന്ന ഈ പ്രവർത്തനം മികച്ച മാതൃകയാണ് എന്നും മാറിവരുന്ന കാലത്ത് ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു”. വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, ലൈബ്രെറിയൻ ഫൈസൽ ബാവ കോളേജ് യൂണിയൻ സെക്രട്ടറി ഷഹ്‌ല എന്നിവർ സന്നിഹിതരായിരുന്നു. 2021 മുതൽ എല്ലാ മാസവും ഇത്തരം ആസ്വാദന മത്സരങ്ങൾ പ്രതിമാസം നടന്നു വരുന്നുണ്ട്.
പുതിയ വർഷത്തിൽ മത്സര രീതി കൂടുതൽ വിപുലീകരിക്കുമെന്നും ഉറവ ഇ മാഗസിനിൽ ഇത്തരം റിവ്യൂകൾ പ്രസിദ്ധീകരിക്കുമെന്നും റീഡേഴ്സ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. റമീഷ സ്വാഗതവും അസ്‌ന നന്ദിയും പറഞ്ഞു.
ബക്കർമാൻ ന്യൂസ്, ചങ്ങരംകുളം
















































































