
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്തിമ യാത്രയയപ്പിനിടെ നടൻ വിനായകൻ നടത്തിയ പരാമർശത്തെ അപലപിച്ച് കേരളാ ഡെമോക്രാറ്റിക് പാർട്ടി. ജനങ്ങൾക്കിടയിലും ജനമനസ്സുകളിലും ജീവിച്ച ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ നിന്നും ഇതുവരെ അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകൾ മുക്തി നേടിയിട്ടില്ല. അതിനിടയിൽ ഉമ്മൻചാണ്ടിയെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങളുമായി ഇറങ്ങിയ

വിനായകന്റെ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണെന്നും ഇയാൾക്കെതിരെ സിനിമാസംഘടനകൾ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും കേരള ഡെമോക്രാറ്റിക് പാർട്ടി രക്ഷാധികാരി സുൾഫിക്കർ മയൂരി ആവശ്യപ്പെട്ടു .
മയക്കുമരുന്ന് ഉപയോഗവുമായും, അത്തരത്തിലുള്ള റാക്കറ്റിലുള്ളവരുമായും വിനായകന് ഉണ്ടെന്ന് പറയപ്പെടുന്ന ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















































































