കുറവിലങ്ങാട്: ഗ്രാമപഞ്ചായത്തിന്റെയും മോനിപ്പിള്ളി എംയുഎം ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഞായർ രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ രോഗപരിശോധന ക്യാമ്പ് നടത്തും. ശ്വാസകോശസംബന്ധമായതും പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ സംബന്ധിച്ചുമുള്ള പരിശോധനകളും ബോധവത്കരണ ക്ലാസ്സും നടക്കും. ഡോ.ഇബ്രാഹിം അലി സലിം, ഡോ. സി ദീപ്തി എസ് ജെ സി എന്നിവർ പരിശോധന ക്യാമ്പിന് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് മിനി മത്തായി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സി പ്രിൻസി എന്നിവർ അറിയിച്ചു.
‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു
വേണു വി. ദേശത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം അൻവർ സാദത്ത് എംഎൽഎ സ്വിച്ച് ഓൺ നിർവഹിക്കുന്നു കൊച്ചി : എഴുത്തുകാരൻ വേണു...










































































