ദേശീയ അന്തർദേശീയ തലത്തിൽ നിരവധി അവസരങ്ങൾ സംസ്ഥാനത്തെ സംരംഭകർക്കായി തുറന്നിട്ടുകൊണ്ടു ഹഡിൽ ഗ്ലോബൽ 2023 നു സമാപനം. തിരുവനന്തപുരം ഭാവിയിൽ രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ പവർ ഹൗസാകുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്തനാഗേശ്വരൻ പറഞ്ഞു. ഹഡിലിൽ ഗ്ലോബൽ 2023 ലെ ലീഡര്ഷിപ് സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തെ മുൻനിരയിലേക്ക് നയിക്കുന്നതിൽ സ്റ്റാർട്ടപ്പ് മിഷന്റെ പങ്കു വളരെ വലുതാണ്. ഇന്ത്യയിലെ 49 ശതമാനം സ്റ്റാർട്ടപ്പുകളും ചെറുകിട നഗരങ്ങളിൽനിന്നുള്ളവയാണ്. വലിയ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവാണ് ഇതിനു കാരണം. വിവിധ വകുപ്പുകളുടെ കീഴിലായി രാജ്യത്തു 1.12 ലക്ഷത്തോളം അംഗീകൃത സ്റ്റാർട്ടപ്പുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കളമ്പൂർ ബാബുരാജിന് തമിഴകത്തിൻ്റെ ആദരം
കമ്പരാമായണവും കൽക്കിയുടെ കൃതികളുമുൾപ്പടെ നിരവധി തമിഴ് ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും മലയാളം, തമിഴ് സാഹിത്യ മേഖലകളിൽ അൻപതിലേറെ കൃതികൾ രചിക്കുകയും ചെയ്ത കളമ്പൂർ ബാബുരാജിനെ ഭാരതീയ ഭാഷാ...










































































