
കമ്പരാമായണവും കൽക്കിയുടെ കൃതികളുമുൾപ്പടെ നിരവധി തമിഴ് ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും മലയാളം, തമിഴ് സാഹിത്യ മേഖലകളിൽ അൻപതിലേറെ കൃതികൾ രചിക്കുകയും ചെയ്ത കളമ്പൂർ ബാബുരാജിനെ ഭാരതീയ ഭാഷാ ദിനത്തിൽ തമിഴ് നാട് സർക്കാർ ആദരിച്ചു.
പ്രശസ്ത തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയാരുടെ 144-)o ജന്മവാർഷികം ഡിസംബർ 11 ന് തമിഴ്നാട് സർക്കാർ ഭാരതീയ ഭാഷാ ദിവസമായി ആഘോഷിച്ചു. ചെന്നൈ ലോക്ഭവനിലെ ഭാരതീയാർ മണ്ഡപത്തിലാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ക്ലാസ്സിക്കൽ തമിഴ് സംഘടിപ്പിച്ച ചടങ്ങ് നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ബഹുഭാഷാ പണ്ഡിതരെ ചടങ്ങിൽ ആദരിച്ചു. തമിഴ്നാട് ഗവർണർ ആർ. എൻ .രവി പുരസ്കാരങ്ങൾ നൽകി.
എറണാകുളം ജില്ലയിലെ പിറവം കളമ്പൂർ സ്വദേശിയാണ് ബാബുരാജ്.









































































