
23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടി ക്കായി റഷ്യൻ പ്രെസിഡണ്ട് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തി. പാലം വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തെ സ്വീകരിച്ചു.
പ്രധാനമായും പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളുടെയും വ്യാപാരബന്ധങ്ങളിലെ ബാഹ്യ ഇടപെടലുകൾ ഒഴിവാക്കുക, ചെറിയ മോഡുലാർ റിയാക്ടറുകളിലെ പര്യവേക്ഷണത്തിലെ സഹകരണം എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക – പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
മോസ്കോയിൽ നിന്നുള്ള എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയ്ക്കുമേൽ ഉയർന്ന നികുതി ചുമത്തിയിരുന്നു. ഇറക്കുമതി സംബന്ധിച്ച ഈ തീരുവകളുടെ സ്വാധീനം ചർച്ചകളിൽ ഉണ്ടായേക്കും.
രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിൽ റഷ്യൻ നേതാവിന് ആചാരപരമായ സ്വീകരണം നൽകും, രാഷ്‌ട്രപതി ഭവന്റെ മുന്വശത്താണ് ചടങ്ങുകൾ നടക്കുക. തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും.
യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യൻ പ്രസിഡണ്ടിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.









































































