കടുത്തുരുത്തി: തിരക്കേറിയ ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഞീഴൂർ റോഡിൽ നിന്നും വന്ന കാർ കോട്ടയം-എറണാകുളം റോഡിലേക്ക് പ്രവേശിച്ച് തിരിയുന്നതിനിടയിൽ വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചു. കോട്ടയം ഭാഗത്തു നിന്നും വന്ന മറ്റൊരു കാർ അപകടത്തിൽപ്പെട്ട കാറിന്റെ പിന്നിൽ ഇടിച്ചു. പിന്നിലിടിച്ച കാർ നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ മുമ്പിലുണ്ടായിരുന്ന കാർ റോഡിന്റെ സൈഡിൽ കൂടി നടന്നു പോവുകയായിരുന്ന രണ്ട് സ്ത്രീകളേയും ഇടിച്ചു തെറിപ്പിച്ചു. ഇതിനു ശേഷം പാലത്തിനു സമീപം പാർക്കു ചെയ്തിരുന്ന സ്കൂട്ടറിലും ഇടിച്ച് കൈവരിയിൽ കയറിയാണ് വണ്ടി നിന്നത്. സ്കൂട്ടർ യാത്രക്കാരൻ അടുത്തുള്ള എ ടി എം ൽ ആയിരുന്നു. സ്ത്രീയാണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റവരെ മുട്ടുചിറ എച്ച്. ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടേയും പരിക്ക് ഗുരുതരമല്ല. വൈകിട്ട് നാലുമണിക്കായിരുന്നു കൂട്ടയിടി നടന്നത്.
ബുക്കർമാൻ ന്യൂസ്, കടുത്തുരുത്തി