
കുറവിലങ്ങാട് : പഞ്ചാബിൽ നടക്കുന്ന സീനിയർ ബേസ്ബോൾ മൽസരത്തിൽ കേരളാ ടീമിൽ കുറവിലങ്ങാട് കോഴ സ്വദേശി ശാലിനി സജിയും.കുറവിലങ്ങാട് കുമ്പ്‌ലോലിൽ സജി – മേരി ദമ്പതികളുടെ മകളായ ശാലിനി, പാലക്കാട് മേഴ്സി കോളേജിൽ ബി.എ ഹിസ്റ്ററി അവസാന വർഷ വിദ്യാർത്ഥിനിയാണ്.
കുറവിലങ്ങാട് സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ 6-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ സോഫ്റ്റ് ബോൾ മത്സരങ്ങളിൽ പങ്കെടുത്ത് ജില്ലാ ടീമിലും, സംസ്ഥാന ടീമിലും ഇടംനേടി. കഴിഞ്ഞവർഷം തായ്ലന്റിൽ നടന്ന ഇൻ്റർനാഷണൽ മത്സരത്തിൽ ഇന്ത്യൻ ടീമിൽ കളിച്ച ശാലിനി ഇത്തവണ ദേശീയ സീനിയർ ബേസ്ബോൾ മത്സരത്തിനാണ് കേരള ടീമിൽ ഇടം പിടിച്ചത്. ഡിസംബർ 27 മുതൽ 31 വരെ യാണ് മത്സരങ്ങൾ.
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്









































































