
പ്രമുഖ പ്രവാസി മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ -അഗ്മ യുടെ ഓണാഘോഷപരിപാടി ‘താളം മേളം പൊന്നോണം’ സെപ്റ്റംബർ 24 ന് ജെംസ് ദുബായ് അമേരിക്കൻ അക്കാഡമി സ്കൂളിൽ വെച്ച് നടത്തും. രാവിലെ ഏഴ് മണിക്ക് അത്തപ്പൂക്കളമിടൽ മത്സരം ആരംഭിക്കും. ആഘോഷപരിപാടികളിൽ വർണ്ണശബളമായ ഘോഷയാത്രയും ഒരുക്കിയിട്ടുണ്ട്. പായസമത്സരവും, വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരിക്കും. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ.
രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിക്കുന്ന ‘ഫ്ലൂട്ട് ഫ്യൂഷൻ മ്യൂസിക്ക് ഷോ’ വൈകുന്നേരം നാല് മണിമുതൽ. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള സംഘടനയാണ് AKGMA.
Bookerman News/Gulf














































































