
ആന്ധ്രയിലെ വിശാഖപട്ടണത്ത് 15 ബില്യൺ ഡോളർ നിക്ഷേപവുമായി ഗൂഗിൾ ഇന്ത്യയിലെ ആദ്യ എ ഐ ഹബ് ഒരുക്കുന്നു. സമാനതകളില്ലാത്ത വേഗത്തിൽ ഡിജിറ്റലൈസേഷൻ നടപ്പാകുന്ന ഇന്ത്യയിൽ അതിൻ്റെ അടിസ്ഥാന പങ്കാളിയാവുകയാണ് തങ്ങളെന്ന് ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു . 2030 വരെയുള്ള കാലഘട്ടത്തെ നിക്ഷേപമാണ് ഇപ്പോൾ പ്ലാൻ ചെയ്തിട്ടുള്ളത്.
സ്വദേശിവത്കരണത്തിനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളുടെ ഫലമാണ് ഈ പദ്ധതി. ‘വികസിത ഭാരത് 2047’ ന്റെ ഭാഗമായാണ് നേരിട്ടുള്ള ഈ നിക്ഷേപം.