കൊച്ചി : ചങ്ങമ്പുഴയുടെ 115-)ം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഗ്രന്ഥശാല യുടെ 75-) മത് വാർഷികവും ചങ്ങമ്പുഴ കലാവേദിയുടെ 34-) മത് വാർഷികവും ഇതൊടൊന്നിച്ച് നടക്കും.
ഒക്ടോബർ 10, 11, 12 തിയതികളിലാണ് പരിപാടികൾ.
10 -)ം തിയ്യതി രാവിലെ 9 ന് ചങ്ങമ്പുഴ സമാധിയിൽ പുഷ്പാർച്ചന. തുടർന്ന് ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന കവിയരങ്ങ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് ചങ്ങമ്പുഴ കലാവേദി അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 6 ന് നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എസ് കെ വസന്തൻ അനുസ്മരണ പ്രഭാഷണം നടത്തും.
വിവിധ പരിപാടികളിലായി ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻപിളള ഷാജി പ്രണത, പ്രൊഫ എസ് ജോസഫ്, ഡോ. ടി എസ് ശ്യാംകുമാർ, ഡോ. ഓ ജി ഒലീന തുടങ്ങിയവർ സംസാരിക്കും.
നാടകം, ചർച്ച, അക്ഷരശ്ലോക സദസ്സ്, ഗാനമേള എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
ബുക്കർമാൻ ന്യൂസ്, കൊച്ചി