കൊച്ചി : ഇടപ്പള്ളി 328 -)0 നമ്പർ സഹകരണ ബാങ്കിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ഭവന പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിച്ചു നൽകി. എളമക്കര പുതുക്കലവട്ടത്ത് നടന്ന ചടങ്ങിൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് കുമാർ വീടിൻ്റെ താക്കോൽ കൈമാറി. മുൻകാല പൊതുപ്രവർത്തകൻ വേലപ്പൻ്റെ മകൻ്റെ കുടുംബത്തിനാണ് വീട് നൽകിയത്. രണ്ടു ബെഡ് റൂമും കിച്ചണും രണ്ടു ശുചിമുറിയുമുള്ള വീടാണ് നിർമ്മിച്ച് നൽകിയത്. വീട്ടിലേക്കാവശ്യമായ കട്ടിൽ, കിടക്ക, കസേര, ഫ്രിഡ്ജ് തുടങ്ങിയവയും ഇതോടൊപ്പം കൈമാറി.
ബാങ്ക് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് അധ്യക്ഷനായി. ജോയിന്റ് രജിസ്ട്രാർ കെ വി സുധീർ, ബാങ്ക് വൈസ് പ്രസിഡൻ്റ് ജോളി മാർട്ടിൻ, സെക്രട്ടറി വി ആർ ഗോപകുമാർ, സിപി ഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, ഇടപ്പള്ളി ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ, എളമക്കര ലോക്കൽ സെക്രട്ടറി കെ എൻ സന്തോഷ്, ലൂർദ് മാതാ പള്ളി വികാരി സ്റ്റാലിൻ മതിരപ്പിള്ളി, എളമക്കര സാമൂഹ്യ ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് ആർ നിഷാദ് ബാബു ഭരണസമിതി അംഗം കെ എൽ ബിജു തുടങ്ങിയവർ സംസാരിച്ചു.
ഡിസൈനർ ലിജി സെബാസ്റ്റ്യൻ, കരാറുകാരൻ സംഗീത് എന്നിവർക്ക് ഉപഹാരം നൽകി.
ബുക്കർമാൻ ന്യൂസ്, കൊച്ചി