കുറവിലങ്ങാട് : മഴ കനത്തതോടെ തിരക്കേറിയ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡ് തകർച്ചയുടെ വക്കിൽ. സ്റ്റാൻഡിൽ പലയിടത്തും ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടു. സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറത്തേക്കു പോകുന്ന മുട്ടുങ്കൽ റോഡിലും ഗട്ടറുകൾ രൂപപ്പെട്ടിട്ടുണ്ട്. മഴ ആരംഭിച്ചതോടെ ഗട്ടറുകളിൽ വെള്ളം നിറഞ്ഞു. സ്റ്റാൻഡിലും ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിലും രാത്രി ആവശ്യത്തിനു വെളിച്ചം ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഹൈമാസ്റ്റ് വിളക്ക് പൂർണമായി പ്രകാശിക്കുന്നില്ല.
എല്ലാ ബസുകളും സ്റ്റാൻഡിൽ കയറി യാത്ര തുടരുന്ന കാര്യം ഉറപ്പ് വരുത്തണമെന്ന് നിർദേശം ഉയരുന്നുണ്ട്. സ്റ്റാൻഡിൽ ബസ് കയറുന്നുണ്ടോ, കയറിയാൽ ഏത് വഴിയാണ് പുറത്തേക്ക് പോകുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കാനോ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാനോ അധികൃതർ തയാറാവുന്നില്ല. സ്വകാര്യ ബസുകളും കെഎസ്ആർടിസി ഓർഡിനറി ബസ്സുകളും സ്റ്റാൻഡിൽ കയറി യാത്ര തുടരണമെന്നാണ് നിയമം. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല.
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്