പുന്നോർക്കോട് : സഞ്ചാരയോഗ്യമല്ലാത്ത വിധം താറുമാറായ റോഡ് നന്നാക്കാത്തതിനെതിരെ പരാതിയുമായി നാട്ടുകാർ. കുന്നത്തുനാട് പഞ്ചായത്ത് നാലാം വാർഡിൽ പുന്നോർക്കാട് പ്രദേശത്തു അയ്യമ്മനാരി താഴം പാടം റോഡാണ് തകർന്നുകിടക്കുന്നത്. സ്കൂൾ തുറക്കുന്ന സമയമായതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷിതമായ യാത്ര അധികൃതർ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
നിത്യേന അപകടം പതിവായ ഈ പഞ്ചായത്ത് റോഡിലൂടെ മഴക്കാലത്ത് കുഞ്ഞുങ്ങളെ എങ്ങനെ സ്കൂളിൽ വിടുമെന്ന് അമ്മമാർ ചോദിക്കുന്നു. വാർഡ് മെമ്പറുടെ വീടിനോട് ചേർന്നുള്ള റോഡാണ് ഈവിധം അനാഥമായി കിടക്കുന്നത് – പ്രദേശവാസികൾ പറയുന്നു.
ബുക്കർമാൻ ന്യൂസ്, കൊച്ചി