വിവാഹബന്ധം ഒരു നിശ്ചിത കാലയളവ് കഴിഞ്ഞ് പുതുക്കി എടുത്തില്ലെങ്കിൽ അവസാനിച്ചു പോവുന്ന ഒരു നിയമം വന്നാൽ ഡിവോഴ്സ് ഇല്ലാതാകും പക്ഷെ കുടുംബങ്ങളും ഇല്ലാതാകും.
P.W.D (പ്രൊപോസൽ വെഡിങ് ഡിവോഴ്സ് ) എന്ന മലയാള സിനിമയുടെ ട്രെയിലറിൽ ചിത്രത്തിൻ്റെ പ്രധാന പ്ലോട്ടിൻ്റെ ആശയം ഒരു ഡയലോഗ് ആയി നായിക കഥാപാത്രം പറയുന്നുണ്ട് – “നമ്മുടെ മാര്യേജ് സെർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം. ആവശ്യം ഉണ്ടെങ്കിൽ റിന്യൂ ചെയ്യാം”
ഇത്തരം ഒരു ആശ്യമാ സിനിമയിലൂടെ ആളുകളിലേക്ക് എത്തിക്കാനുള്ള സമകാലീന തന്ത്രമായി മറ്റൊരു കഥാപാത്രം പറയുന്നത് “കണ്ടില്ലേൽ കുത്തിക്കൊല്ലും എന്ന രീതിക്കുള്ള പ്രൊമോഷൻ ചെയ്യും” . സിനിമയിലെ മോശം സിനിമകളെ പ്രൊമോഷൻ നടത്തി ഹൈപ്പ് ഉണ്ടാക്കി പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കുന്ന രീതിയെ ട്രോള് ചെയ്യുന്നതായി കണ്ടാലും PWD മുന്നോട്ടു വയ്ക്കുന്ന പ്രകോപനപരമായ ആശയത്തെ ആളുകളിലേക് എത്തിക്കാനും ആ മാർക്കറ്റിങ് തന്ത്രത്തിന് കഴിയും.
ഒരു ഓഫ് ബീറ്റ് ചിത്രത്തിൻ്റെ മാതൃക പിന്തുടരാതെ തികച്ചും കളർഫുൾ ലൗഡ് സ്റ്റൈലിഷ് മ്യൂസിക് ചെയ്തുള്ള മേക്കിങ് രീതിയാണ് ട്രെയ്ലറിൽ കാണുന്നത്. സിദ്ധാർത്ഥ പ്രദീപ് ആണ് മ്യൂസിക് ഡയറക്ടർ. ശ്യാം ശശിധരൻ എഡിറ്റർ. നാഷണൽ അവാർഡ് വിന്നർ ആയ സിനോയ് ജോസഫ് സൗണ്ട് ഡിസൈനും, മികച്ച കളറിസ്റ്റിനുള്ള സംസ്ഥാന അവാർഡ് വിന്നർ ആയ ലിജു പ്രഭാകർ ആണ് ചിത്രത്തിൻ്റെ കളറിംഗ്. പഴയകാല മലയാള സിനിമകളിലൂടെ പരിചിതമായ ഊട്ടിയും അവിടുത്തെ ഒരു ബംഗ്ലാവും ആണ് കഥാ പരിസരം.
കോൺവെർസേഷൻ ഡിബേറ്റ് റോം കോം എന്ന അത്ര പരിചിതമല്ലാത്ത ഒരു ജോണേർ ആണ് PWD സ്വീകരിച്ചിരിക്കുന്നത്.
വിവാഹത്തിന് തയ്യാറാവുന്നവരുടെ എണ്ണം വളരെ അധികം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ PWD മുന്നോട്ടു വയ്ക്കുന്ന ആശയം പലരിലും കൗതുകം ജനിപ്പിച്ചേക്കാം. മതപരമായും അല്ലാതെയും വിവാഹബന്ധത്തെ ജീവിതകാലം മുഴുവനുള്ള ഒരു ഉടമ്പടിയായി കാണുന്ന ബഹുഭൂരിപക്ഷത്തിൻ്റെ ചിന്തകളും അഭിപ്രായങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നും, തെറ്റായ അർത്ഥങ്ങൾ പറയുന്ന ഒരു സിനിമ ആവില്ല PWD എന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജോ ജോസഫ് സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.