കൊച്ചി: റോബോട്ടിക് സർജറിയെ കുറിച്ചും ഡാവിഞ്ചി രീതിയെക്കുറിച്ചും അടുത്തറിയുന്നതിനായി സർജിക്കൽ റോബോട്ടിക് സംവിധാനമായ ഫുൾ റോബോട്ടിക് എക്‌സ് ഐ സിസ്റ്റം അടുത്തറിയാൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അവസരമൊരുക്കുന്നു. ഇൻറ്റ്യുറ്റിവ് എക്സ്പീരിയൻസ് സെന്ററുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. അതീവ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നതിന് റോബോട്ടിക് സർജറി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നിർമിതബുദ്ധി ഉപയോഗപെടുത്തിയുള്ള റോബോട്ടിക് രീതികൾ ആരോഗ്യരംഗത്ത് വരുത്തിയ മാറ്റങ്ങളെ കുറിച്ചും അടുത്തറിയാനുള്ള അവസരമാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഒരുക്കുന്നത്.
മെയ് 28, 29 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സൗത്ത് ബ്ളോക്കിൽ നടക്കുന്ന പ്രദർശനം വിദ്യാർഥികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കോർപ്പറേറ്റ് ജീവനക്കാർ തുടങ്ങിയവർക്ക് പ്രയോജനപ്പെടുത്താം. റോബോട്ടിക് സർജറിയെ കുറിച്ചുള്ള വിശദാംശങ്ങൾ, ആരോഗ്യ രംഗത്ത് റോബോട്ടിക്സിന്റെ സാദ്ധ്യതകൾ, ഡാവിഞ്ചി സിസ്റ്റത്തെ കുറിച്ചുള്ള ഡെമോൺസ്‌ട്രേഷൻ എന്നിവയും നടക്കുമെന്ന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. പി വി ലൂയിസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 90480 89222