പൂണിത്തുറ: ‘ജീവിതമാകട്ടെ ലഹരി’ എന്ന സന്ദേശം ഉയർത്തി പൂണിത്തുറ യോഗാകേന്ദ്രവും പൂണിത്തുറ എൻ എസ് എസ് കരയോഗവും ലഹരിക്കെതിരെ കൈകോർത്തു കൊണ്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. പൂണിത്തുറ എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന യോഗ പ്രദർശനവും 51 സൂര്യനമസ്കാരവും അസി :പോലീസ് കമ്മീഷണർ പി. രാജ് കുമാർ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ സി.കെ സലാഫുദീൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പൂണിത്തുറ എൻഎസ് എസ് കരയോഗം പ്രസിഡൻ്റ് ജയൻ പാലായിൽ അദ്ധ്യക്ഷത വഹിച്ചു.
യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.എം രാജേന്ദ്രൻ, യോഗ പരിശീലകൻ കെ.എ സുരേഷ് ബാബു , സംഘാടക സമിതി ചെയർമാൻ വി.പി ചന്ദ്രൻ ,പൂണിത്തുറ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ടി.വി വിശ്വംഭരൻ ,പൂണിത്തുറ കലാസാംസ്കാരിക കേന്ദ്രം ജോ: സെക്രട്ടറി ബാബു കളരിയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
108 സൂര്യനമസ്കാരം പൂർത്തികരിച്ച കെ.മാലതിയെ ചടങ്ങിൽ ആദരിച്ചു. നൂറോളം യോഗപഠിതാക്കൾ പ്രദർശനത്തിൽ അണിനിരന്നു.
ബുക്കർമാൻ ന്യൂസ്, തൃപ്പൂണിത്തുറ