ഗാനരചയിതാവ് ആർ കെ ദാമോദരന്റെ സപ്തതി ആഘോഷം സുഹൃദ് സാന്നിധ്യം കൊണ്ട് ഉത്സവമായി. വിവിധ മേഖലകളിൽനിന്നായി ഒട്ടേറെപ്പേരാണ് ‘പ്രായോത്സവം ‘ എന്ന് പേരിട്ട പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പദ്മശ്രീ ശങ്കരൻകുട്ടിമാരാർ ഉദ്‌ഘാടനം ചെയ്തു. ഡോ. കെ ജി പൗലോസ് അധ്യക്ഷനായി. ടി ജെ വിനോദ് എം എൽ എ, എം ഡി രാജേന്ദ്രൻ, ടി എസ് രാധാകൃഷ്ണൻ, പെരുമനം കുട്ടൻ മാരാർ, എം ജയചന്ദ്രൻ, സുദീപ് കുമാർ, വി കലാധരൻ, കാവാലം അനിൽകുമാർ, മണക്കാല ഗോപാലകൃഷ്ണൻ, കൃതിഖ തുടങ്ങിയവർ പങ്കെടുത്ത വേദിക്കൊപ്പം പ്രൗഢമായ സദസ്സുമുണ്ടായിരുന്നു.

കലാ സംസംസ്കാരിക രംഗത്തെ നിരവധിപേർ ആശംസകൾ നേർന്നു.. രവിവർമ ചിത്രത്തിന് രതിഭാവമോ എന്ന ആർ കെ യുടെ പ്രശസ്ത ഗാനത്തിന് പ്രചോദനമായ ‘രാധാമാധവം’ എന്ന ചിത്രം രാജാ രവിവർമ്മയുടെ കിളിമാനൂർ കൊട്ടാരത്തിലെ മായാ കൃഷ്ണകുമാർ സമ്മാനിച്ചത് ശ്രദ്ധേയമായി. അനു മരിയ റോസിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ പി വി കൃഷ്ണൻ കുറൂർ സ്വാഗതം പറഞ്ഞു.










































































