
സ്വർണ്ണ-വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ പാരീസ് പുതുതായി രൂപം കൊടുത്ത ഹെൽത്ത് വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ഒരേ സമയം നൂറു പേർക്ക് പരിശീലനം നൽകാവുന്ന ഉന്നത നിലവാരത്തിലുള്ള ഫിറ്റ്നസ് ജിം വൈറ്റിലയിൽ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്റ്റൻ ജെറോം വിനീത് ഉദ്‌ഘാടനം ചെയ്തു. രണ്ടു നിലകളിലായി നാലായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തിൽ വിവിധ പ്രായത്തിലുള്ളവർക്ക് പരിശീലനമൊരുക്കുന്നു. സീനിയർ സിറ്റിസെൻസിനുള്ള കാർഡിയാക് എക്സർസൈസ് മുതൽ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി വരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പാരീസ് ഗ്രൂപ്പ് എം ഡി ബി.എം. സലിം പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പ്രാരംഭ ഘട്ടത്തിൽ ഫീസിളവ് ലഭിക്കും. ബോളിവുഡ് താരം സൽമാൻ ഖാന്റെ കമ്പനിയായ ബീയിങ് ഹ്യൂമൻ നിർമ്മിക്കുന്ന ഉന്നത ഗുണനിലവാരമുള്ള മെഷീനുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. കേരളത്തിൽ തന്നെ അപൂർവ്വമായി ഉപയോഗിക്കുന്ന ഇത്തരം മെഷീനുകൾ പരിശീലനത്തിന്റെ നിലവാരം ഉയർത്തുവാൻ സഹായിക്കുമെന്ന് സലിം കൂട്ടിച്ചേർത്തു. ബോഡി ബിൽഡിങ്ങിനെക്കാൾ ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കുന്നതിനാൽ ഒരു ഫാമിലി ഫിറ്റ്നസ് സെന്റർ എന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുക. ലേഡീസ് ഉൾപ്പെടെ സെർട്ടിഫൈഡ് ട്രെയിനേർസാണ് ഇവിടെയുള്ളതെന്നു അദ്ദേഹം അറിയിച്ചു.
വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും മൂന്നു മാസത്തിനുള്ളിൽ അമിതവണ്ണം കുറക്കുന്നതിനുള്ള വെയിറ്റ് ലോസ് പാക്കേജ്, പേർസണൽ ട്രെയിനിങ് ഉൾപ്പെടെ വിവിധ പാക്കേജുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജിൻസി (മാനേജർ) 9744528387 ബി. എം.സലിം (എംഡി) 9020082010
