
Column by
Abhilash Pankajakshan
നിങ്ങൾ എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഇന്ന് ധനികരായിട്ടുള്ള പലരും വളരെ മുൻപേതന്നെ ഇതിനെക്കുറിച്ചറിഞ്ഞവരാണ്. കഴിഞ്ഞ മറുപടിയിൽ പറഞ്ഞതുപോലെ 500 രൂപ വീതം മാസം നിക്ഷേപിക്കാൻ കഴിയുന്നവർക്കുപോലും ഇത് അനുയോജ്യമായ നിക്ഷേപരീതിയാണ്. നിക്ഷേപകന്റെ സൗകര്യാർത്ഥം (മൂന്നുമാസം കൂടുമ്പോഴോ മാസത്തിലൊരിക്കലോ) അക്കൗണ്ടിൽനിന്നും പോകാവുന്നവിധത്തിൽ ഇത് പ്ലാൻ ചെയ്യാം.
ദീർഘകാലത്തേക്ക് നിക്ഷേപം ആഗ്രഹിക്കുന്ന തുടക്കക്കാരായവർക്ക് ഏറ്റവും അനുയോജ്യമാണ് എസ് ഐ പി. വിപണിയിലെ ചാഞ്ചാട്ടം ആശങ്കകളുയർത്തുന്നവർക്ക് (ഇല്ലാത്തവർ നന്നേ കുറവ്) ദീർഘകാല നിക്ഷേപത്തിന് മ്യൂച്വൽ ഫണ്ട് വാഗ്ദാനം ചെയ്യുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗമായി എസ് ഐ പി. വിലയിരുത്തപ്പെടുന്നു. നിക്ഷേപ രംഗത്തേക്കുള്ള ‘ബെസ്റ് എൻട്രി’ തന്നെയാണ് എസ് ഐ പി. ഒറ്റത്തവണ നിക്ഷേപത്തിനുപകരം തവണകളായാണ് നിക്ഷേപിക്കുന്നത് എന്നതിനാൽ നിക്ഷേപം അവസാനിപ്പിക്കുന്നത് എത്രയും നീട്ടികൊണ്ടു പോകാമോ അത്രയും ലാഭകരമായിരിക്കും. അതായത് പത്താം വർഷം ഒരു നിശ്ചിത തുക അക്കൗണ്ടിൽ ഉണ്ടാകണമെന്ന് നിങ്ങൾ പ്ലാൻ ചെയ്യുന്നു. ഇതിലെ ആദ്യവർഷം എപ്പോൾ എന്നതാണ് പ്രധാനം. ചുരുക്കത്തിൽ എത്രയും നേരത്തേ ആരംഭിക്കുന്നുവോ അത്രയും അവസാനതവണ നിങ്ങളോട് അടുത്തുവരും. തുക എത്രയുമാകട്ടെ നേരത്തേ നിക്ഷേപിക്കുക, പതിവായി തുടരുക – നാളെകൾ സമ്പന്നമാകട്ടെ!
അഭിലാഷ് പങ്കജാക്ഷൻ
Designated Partner
FINOMIS INVESTMART LLP
AMFI-Registered Mutual Fund Distributor
വ്യക്തിപരമായി നിങ്ങൾക്കു യോജിച്ച നിക്ഷേപത്തെക്കുറിച്ചറിയുന്നതിനായി നേരിട്ട് വിളിക്കാവുന്നതാണ്. mob +91 70251 88444
ഈ പേജിലൂടെ വായിക്കാനാഗ്രഹിക്കുന്ന ഇൻവെസ്റ്റ്മെൻറ് സംബന്ധമായ നിങ്ങളുടെ ചോദ്യങ്ങൾ അയക്കുക email: bookermannews@gmail.com Wtsp: 9142110999
(നിക്ഷേപം സംബന്ധിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുവായതും ഏകദേശവുമായ കാര്യങ്ങളാണ് ലേഖനത്തിലുള്ളത്. നികുതിയും സാമ്പത്തികവുമായ നിർദേശങ്ങൾക്ക് വ്യക്തിപരമായ കൂടുതൽ ഉപദേശം നേടേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.)